എന്റെ ഏറ്റവും പ്രീയപ്പെട്ട ഒരു ഹോബിയായനാണയശേഖരം.നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍മുതല്‍ തുടങ്ങിയതാണിത്.അറുപതിലേറെ രാജ്യങ്ങങ്ങളിലെ നാണയങ്ങളും, കറന്‍സ്സി നോട്ടുകളും ഇപ്പോള്‍ഉണ്ട്. ഇവയില്‍ ഈസ്റ്റ് ഇന്‍ഡിയ കമ്പനി, മുഗള്‍ ,ബറോഡ മഹാരാജാവ്, ഗ്വാളിയര്‍ രാജാവ്,കച്ച് രാജാവ്,തിരുവിതാംകൂര്‍ ബാലരാമവര്‍മ്മ മഹാരാജാവ്,ബ്രിട്ടീഷ് ഭരണകാലം.തുടങ്ങിയനിരവധി കാലഘട്ടങ്ങളിലെ നാണയങ്ങളും,അണ,ഓട്ടകാലണ,ചക്രം,കാശ്.തുട്ട്.നാണയങ്ങള്‍ കമ്മട്ടത്തില്‍ നിര്‍മ്മി ക്കുന്നതിനുമുന്‍പുള്ള കാലത്തേ നാണയങ്ങള്‍ ഒരു പ്രത്യേകത തന്നേ.ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാത്ത വിവിധ ഇന്‍ഡ്യന്‍ കറന്‍സ്സികളുമുണ്ട്.ഗള്‍ഫ്, അമേരിക്ക , കാനഡ,തുര്‍ക്കി,ഈജിപ്ത്,ഇസ്രായേല്‍,പാകിസ്താന്‍,ഭൂട്ടാന്‍, ബര്‍മ്മ,ഫിലിപ്പൈന്‍സ്,ബ്രസീല്‍.സിംബാവെ.ടാന്‍സ്സാനിയ. തുടങ്ങിയരാജ്യങ്ങളിലെ നോട്ടുകളും ശേഖരത്തില്‍പ്പെടുന്നു.കൗതുകകരമായ ഈ ശേഖരം കാണുവാന്‍ നിരവധി ആളുകള്‍ കാട്ടുന്ന താല്‍പര്യം ഈ ഹോബിയുടെ സവിശേഷത വര്‍ദ്ധിപ്പിക്കുന്നു.
No comments:
Post a Comment